ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ജീവിക്കുന്ന ഇര ബില്‍ക്കിസ് ബാനുവിനുള്ള സഹായധനം നല്കാന് വൈകുന്ന ഗുജറാത്ത് സര്‍ക്കാരിനെതിരേ സുപ്രീംകോടതി. ബില്‍ക്കിസ് ബാനുവിന് നല്കാന് ഉത്തരവിട്ട 50 ലക്ഷം സഹായധനം ഉടന്‍ കൈമാറണമെന്ന് ഗുജറാത്ത് സര്‍ക്കാരിന് സുപ്രീംകോടതി അന്ത്യശാസനം നല്കി. ബില്‍ക്കിസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇവയെല്ലാം നാലാഴ്ചയ്ക്കകം നല്‍കണമെന്നും സുപ്രീംകോടതി കര്‍ശനനിര്‍ദേശം നല്കി. ബില്‍കിസ് ബാനു നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.
ഗുജറാത്ത് കലാപത്തിന്റെ ഇര ബില്‍ക്കിസ് ബാനുവിനുള്ള സഹായധനം ഉടന്‍ നല്‍കണം; ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി
By
September 30, 2019 12:24 pm