Latest News

മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ്-പ്രസ്സോ വിപണിയില്‍

മാരുതി സുസുക്കിയുടെ പുതിയ മോഡല്‍ എസ്-പ്രസ്സോ വിപണിയില്‍. സാമ്പത്തിക പ്രതിസന്ധിക്കിടെ ഈ ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധന പ്രതീക്ഷിച്ചാണ് രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി എസ്-പ്രസ്സോ കാര്‍ ഇറക്കുന്നത്. അരീന ഡീലര്‍ഷിപ്പുകളില്‍ മാരുതി സുസുക്കി എസ്-പ്രസ്സോ വില്‍പനക്ക് ലഭ്യമാണ്. നേരത്തേ ഔദ്യോഗിക ടീസറുകളിലൂടെ മാരുതി സുസുക്കി എസ്-പ്രസ്സോയുടെ ചിത്രം പുറത്ത് വിട്ടിരുന്നു.

മാരുതി സുസുക്കി എസ് പ്രസ്സോക്ക് 3.50 ലക്ഷം രൂപ മുതല്‍ 5.50 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു. മാരുതി സുസുക്കി എസ്-പ്രസ്സോയ്ക്ക് ബിഎസ് 6-കംപ്ലയിന്റ്- 68 എച്ച്.പി- 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണുള്ളത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഓപ്ഷണല്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top