ആലപ്പുഴ: വയലാർ അവാർഡ് വി ജെ ജയിംസിന്. നിരീശ്വരൻ എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷംരൂപയാണ് പുരസ്കാര തുക. പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായ സമിതിയാണ് അവാർഡ് നിശ്ചയിച്ചത്.
ജെയിംസിനെ ഒഴിവാക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് അവാർഡ് സമിതിയിൽ നിന്ന് പ്രൊഫ. എം കെ സാനു രാജി വച്ചിരുന്നു.
അക്ഷരത്തെ ഉപാസിക്കുക മാത്രമാണ് എഴുത്തുകാരന്റെ കർത്തവ്യമെന്ന് വി ജെ ജെയിംസ് പറഞ്ഞു. വിവാദങ്ങൾ തന്നെ ബാധിക്കാറില്ലെന്നും അവാർഡ് ലഭിച്ചതിനു ശേഷം അദ്ദേഹം പ്രതികരിച്ചു