Latest News

ലൈവിനിടെ വനിതാ റിപ്പോര്‍ട്ടറെ ചുംബിച്ച് യുവാവ്- വീഡിയോ

കെന്റക്കി: കെന്റക്കി മ്യൂസിക് ഫെസ്റ്റിവല്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകയെ ചുംബിച്ച് യുവാവ്. വേവ് 3 ന്യൂസിന്റെ റിപ്പോര്‍ട്ടറായ സാറ റിവെസ്റ്റിനെയാണ് ലൈവിനിടെ ഒരു യുവാവ് ചുംബിച്ചത്. ഏറെ ആവേശത്തോടെ സാറ റിപ്പോര്‍ട്ടിങ് തുടരുന്നതും ആദ്യമൊരു യുവാവ് അവരുടെ പിന്നിലെത്തി ക്യാമറ നോക്കി ചില ആംഗ്യങ്ങള്‍ കാണിക്കുന്നതും കാണാം. പിന്നീട് യുവാവ് പ്രത്യക്ഷപ്പെടുന്നതും സാറയുടെ വലതു കവിളില്‍ ചുംബനം നല്‍കി പോകുന്നതും വീഡിയോയില്‍ കാണാം.  

അപ്രതീക്ഷിതമായതിനാലും റിപ്പോര്‍ട്ടിങ് ലൈവായതിനാലും സാറ പെട്ടെന്ന് സംഗതി അവഗണിക്കാനൊരു ശ്രമം നടത്തി. എന്നാല്‍ പരസ്യമായുള്ള അപമാനം കാരണം റിപ്പോര്‍ട്ടിങ് തുടരാന്‍ സാറയ്ക്ക് സാധിച്ചില്ല. അനുചിതമായ പ്രവൃത്തി’ എന്ന കമന്റാണ് സാറ അവസാനം പറയുന്നത്. അതോടെ സംഗീതോത്സവത്തിന്റെ രംഗങ്ങളിലേക്കാണ് ക്യാമറ പോകുന്നത്. ‘ഹേയ് മിസ്റ്റര്‍, ഇതാ നിങ്ങളുടെ പ്രശസ്തിയുടെ മൂന്ന് നിമിഷങ്ങള്‍, നിങ്ങളെന്നെ സ്പര്‍ശിക്കാതിരുന്നെങ്കിലോ? നന്ദി…’ഈ അടിക്കുറിപ്പോടെ് സാറ വീഡിയോ പങ്കുവെച്ചു. 

അപരിചിതനായ വ്യക്തിയെ തിരിച്ചറിയാനാവുമോയെന്ന് ഉറപ്പില്ലായിരുന്നെങ്കിലും സാറ പോലീസില്‍ പരാതി നല്‍കി. 42 കാരനായ എറിക് ഗുഡ്മാനാണ് സാറയോട് മോശമായി പെരുമാറിയത്. പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. എറിക് ഗുഡ്മാന്‍ മൂന്ന് മാസം ജയില്‍ ശിക്ഷയോ 250 ഡോളര്‍ പിഴയോ നല്‍കേണ്ടി വരും. ജോലി തടസ്സപ്പെടുത്തിയതിനും സാറയെ ശല്യപ്പെടുത്തിയതിനും മാപ്പപേക്ഷിച്ച് എറിക് സാറയ്ക്ക് കത്തയയ്ക്കുകയും ചെയ്തു. ഇനി അയാളില്‍ നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാവില്ലെന്ന് കരുതുന്നതായി സാറ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top