Business

കടലിനടിയിലെ കാഴ്ചകള്‍ കരയിലിരുന്നു കാണാം; ഓഷ്യാനോസ് എക്‌സ്‌പോ ഒക്ടോബര്‍ 17 മുതല്‍ കൊച്ചിയില്‍

കൊച്ചി: കടലിനടിയിലെ അത്ഭുതകാഴ്ചകളുമായി ‘ഓഷ്യാനോസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോ’ ഒക്ടോബര്‍ 17 മുതല്‍ കൊച്ചിയിലെ എറണാകുളത്തപ്പന്‍ മൈതാനത്ത് ആരംഭിക്കും. ലോക ചരിത്രത്തിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോ നിര്‍മ്മിച്ച് അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ നീല്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ കൊച്ചിയിലെ ആദ്യ പ്രദര്‍ശനമാണിത്. അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിന് ശേഷം നീല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് അണിയിച്ചൊരുക്കുന്ന 6-ാമത്ത പ്രദര്‍ശനമാണിത്.  

കടലിനടിയിലെ വര്‍ണ്ണ വിസ്മയത്തിന് നേര്‍ക്കാഴ്ച്ച ഒരുക്കുകയാണ് ഓഷ്യാനോസ് എക്‌സ്‌പോ. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മയേകുന്ന ദൃശ്യവിരുന്നാണ് എക്‌സ്‌പോയിലൂടെ അണിയിച്ചൊരുക്കുക. എക്‌സ്‌പോയില്‍ പുതിയ ഇനം മത്സ്യങ്ങളുടെ ശേഖരം കാഴ്ച്ചക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 80 കിലോ ഭാരം വരുന്ന ആമസോണില്‍ മാത്രം കണ്ടുവരുന്ന അരപൈമ, പിന്നോട്ട് സഞ്ചരിക്കുന്ന അബാബ, രാത്രി സമയങ്ങളില്‍ കുട്ടികളെ പോലെ കരയുന്ന റെഡ് ക്വാറ്റ് ഫിഷ്, ചീങ്കണ്ണി രൂപത്തിലുള്ള അലിഗേറ്റര്‍ എന്നിവ പ്രധാന ആകര്‍ഷകങ്ങളാണ്‌. കൂടാതെ സാന്‍ഡ് ആര്‍ട്ട് പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.

ആറര കോടി രൂപ ചെലവിട്ട് ജി ഐ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സ്ട്രക്ചറും അക്രിലിക് ഗ്ലാസും ഉപയോഗിച്ച് 200 അടി നീളത്തില്‍ നിര്‍മ്മിച്ച അക്വേറിയം ഗ്ലാസ് തുരങ്കത്തിലൂടെ നടന്നു കാഴ്ചകള്‍ കാണത്തക്ക വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. വിദേശത്ത് മാത്രം കണ്ടിരുന്ന ഈ അത്യപൂര്‍വ്വ കാഴ്ച കേരളത്തിലെ ടൂറിസം മേഖലയ്‌ക്കും പൊതുവിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനകരമാകും. സമുദ്രപഠനം നടത്തുന്നവര്‍ക്കും ഗവേഷണം നടത്തുന്നവര്‍ക്കും ഈ എക്‌സ്‌പോ പ്രയോജനപ്രദമാകും. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നീല്‍ എന്റര്‍ടെയ്ന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ നിമല്‍ കെ. കെ, ഓപ്പറേഷന്‍ ഹെഡ് ആര്‍ച്ച ഉണ്ണി എന്നിവര്‍  ‘ഓഷ്യാനോസ് അണ്ടര്‍ വാട്ടര്‍ ടണല്‍ എക്‌സ്‌പോയെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പങ്കുവെച്ചു.   

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top