ദമാസ്കസ്:പിറവം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പള്ളികൾ സംരക്ഷിക്കാൻ വിശ്വാസികൾ എടുക്കുന്ന കഷ്ടപ്പാടുകൾ കണ്ടുവെന്ന് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ.മെത്രാപ്പൊലീത്തമാരെയും വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്തത് ഞെട്ടിച്ചു.
പള്ളികൾ കയ്യടക്കാൻ ശ്രമിക്കുന്നതും മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാത്തതുമായ വാർത്തകൾ വിഷമിപ്പിച്ചു.
രാജ്യത്തിന്റെ നിയമം അംഗികരികേണ്ടത് ആവശ്യമാണെങ്കിലും യാക്കോബായ വിശ്വാസികൾ നേരിടുന്ന ഈ അവസ്ഥ അസ്വീകാര്യമാണെന്നും പാത്രിയർക്കീസ് ബാവ ഓർത്തഡോക്സ്-യാക്കോബായ പള്ളി തർക്കം സംബന്ധിച്ച് പ്രതികരിച്ചു.
വിശ്വാസത്തിന് വേണ്ടി യാക്കോബായക്കാർ നേരിടുന്ന കഷ്ടപ്പാടിൽ അന്ത്യോഖ്യായും തങ്ങളോട് ചേർന്ന് നിൽക്കുന്ന മുഴുവൻ ക്രിസ്തീയ സമൂഹവും പ്രാർത്ഥനയോടെ ഉറ്റ് നോക്കുകയാണെന്നും പാത്രിയർക്കീസ്ബാവ വീഡിയോ സന്ദേശത്തിൽ അറിയിച്ചു.