മുൻ ക്രിക്കറ്റ് താരം അന്തരിച്ചു. ഇന്ത്യൻ ടെസ്റ്റ് ഓപ്പണറായിരുന്ന മാധവ് ആപ്തേ (86) ആണ് തിങ്കളാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. ഏഴ് ടെസ്റ്റ് മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും ഉൾപ്പെടെ 542 റണ്‍സ് ആപ്തേ സ്വന്തമാക്കിയിട്ടുണ്ട്. 163 റണ്‍സായിരുന്നു മികച്ച നേട്ടം. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 67 മത്സരങ്ങളിൽനിന്ന് 3336 റണ്‍സാണ് ആപ്തേ സ്വന്തമാക്കിയത്.
മുന്‍ ക്രിക്കറ്റ് താരം അന്തരിച്ചു
By
September 23, 2019 11:25 am