കൊച്ചി: മരട് ഫ്ളാറ്റുടമകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. നഗരസഭ നല്കിയ നോട്ടീസിന് എതിരെയായിരുന്നു ഹര്‍ജി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഒഴിപ്പിക്കല്‍ നോട്ടീസില്‍ പരാതിയുണ്ടെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
മരട് ഫ്ളാറ്റ് പൊളിക്കുന്നതിനെക്കുറിച്ചുള്ള സത്യവാങ്മൂലം ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. വിധി നടപ്പാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിച്ചു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)