ഹൈദരാബാദ്: മാനത്ത് മേഘത്തെ കണ്ടപ്പോള്‍ നടന് മോഹന്‍ലാലിനെ പോലെ യുവാവിന് തോന്നി. ഉടന്‍ തന്നെ ഫോട്ടെയെടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഹൈദരാബാദിലെ സൈനികനായ ഷാമില്‍ കണ്ടാശ്ശേരിയാണ് ഫോട്ടോ എടുത്തത്.
സൈനിക കേന്ദ്രത്തിലെ പൊതു കുളിസ്ഥലത്ത് കുളിക്കുമ്പോഴാണ് ഷാമിലിന് അപ്പോള്‍ കണ്ട മേഘത്തിന് മോഹന്‍ലാലിന്റെ ഛായയുണ്ടെന്ന് തോന്നിയത്. ഉടന്‍ ഫോട്ടോയും എടുത്തു. അതില്‍ മീശയും കണ്ണും വരച്ചുചേര്‍ത്തതോടെ മോഹന്‍ലാലിന്റെ രൂപമായി. മോഹന്‍ലാലിനെ കാണണം എന്ന് കരുതിയിരുന്ന ഷാമിലിനെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഫോട്ടോ കണ്ട് മോഹന്‍ലാല്‍ വിളിക്കുകയും ചെയ്തു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)