Automotive

വമ്പന്‍ ഓഫറുകളുമായി ടാറ്റ; 1.5 ലക്ഷം വരെ ഇളവുകള്‍


വാഹനങ്ങള്‍ക്ക് വന്‍ ഓഫറുകളുമായി ടാറ്റയും എത്തിയിരിക്കുന്നു. ഹെക്‌സ, നെക്‌സോണ്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങിയ മോഡലുകള്‍ക്ക് 1.5 ലക്ഷം രൂപവരെയാണ് ഇളവുകള്‍ നല്‍കുന്നത്. വ്യത്യസ്ത മോഡലുകള്‍ക്കും വകഭേദങ്ങള്‍ക്കും അനുസരിച്ചാണ് ഇളവുകള്‍.

ഹെക്‌സയ്ക്ക് 50000 രൂപ ക്യാഷ് ഓഫറും 35000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും 15000 രൂപ കോര്‍പ്പറേറ്റ് ഓഫറും ചില പ്രത്യേക ഷാസികള്‍ക്കുള്ള 50000 രൂപ ഓഫറും അടക്കമാണ് 1.5 ലക്ഷം രൂപ നല്‍കുന്നത്. നെക്‌സോണിന് 85000 രൂപയാണ് ഇളവ് നല്‍കുന്നത്. 25000 രൂപ ക്യാഷ് ഓഫറും 25000 രൂപ എക്‌ചേഞ്ച് ഓഫറും 7500 രൂപ കോപ്പറേറ്റ് ഓഫറും ഷാസി ഓഫറായ 30000 രൂപയും അടക്കമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top