അമ്പലവയല്‍: അമ്പുകുത്തി- 19ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മേല്‍ക്കൂരയുടെ സണ്‍ഷൈഡ് തകര്‍ന്ന് രണ്ട് നിര്മ്മാണതൊഴിലാളികള് മരിച്ചു. ഇരുളം സ്വദേശികളായ ചുണ്ടക്കൊല്ലി ഞാറക്കോടന്‍ എന്‍ എം അഷറഫ് (27), ചുണ്ടകൊല്ലി വെട്ടിക്കാട്ടില്‍ അനൂപ് (33) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ സ്ഥലമുടമ ഫാ. ബേസില്‍ വട്ടപറമ്പില്‍ (30), പാമ്പ്ര സ്വദേശി തകടിയില്‍ എല്‍ദോ (28) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു
By
September 18, 2019 2:15 pm