ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിനെ വിവാഹം ചെയ്തുതരണമെന്ന ആവശ്യവുമായി 70 കാരന്. തമിഴ്നാട് രാമനാഥപുരം സ്വദേശി മലൈസ്വാമിയാണ് രാമനാഥപുരം കളക്ടറുടെ ഓഫീസിലെത്തി ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്ക് സിന്ധുവിനെ വിവാഹം കഴിക്കണമെന്നും അതിന് സാഹചര്യം ഒരുക്കിയില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്നും ഇയാള്‍ പറഞ്ഞു.
70 വയസായിട്ടും തനിക്ക് 16 ന്റെ ചെറുപ്പമുണ്ടെന്നും ഇയാള്‍ പറഞ്ഞു. എല്ലാ മാസത്തിലും കളക്ടര്‍ പൊതുപരാതി സ്വീകരിക്കുന്ന രീതിയുണ്ട്. ഈ ചടങ്ങില്‍ എത്തിയാണ് മലൈസ്വാമി സിന്ധുവിനെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.