രാത്രിയില്‍ മതില് ചാടി വീട്ടുമുറ്റത്തെത്തിയ പുലി വളര്‍ത്തുനായയെ കടിച്ചെടുത്ത് മടങ്ങിപോകുന്ന വീഡിയോ വൈറലാകുന്നു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള തിര്ഥഹള്ളിയിലാണ് സംഭവം. പുലി മതില് കടന്നെത്തുന്നതിന്റെയും വീടിന്റെ മുറ്റത്തുകൂടി മുന്നോട്ട് നടക്കുന്നതിന്റെയും നായയെ കടിച്ചെടുത്ത് ഓടുന്നതിന്റെയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. നായയെയും കൊണ്ട് മതിലു ചാടിയ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുകയാണ്.
മതില് ചാടി വീട്ടുമുറ്റത്തെത്തിയ പുലി വളര്‍ത്തുനായയെ കടിച്ചെടുത്ത് മടങ്ങി- വീഡിയോ
By
September 16, 2019 11:17 am