പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിനായി ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന പരിപാടിയായ ‘ഹൗഡി മോദി’യില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പങ്കെടുക്കും. വൈറ്റ് ഹൗസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സപ്തംബര്‍ 22നാണ് മോദി അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്.
Indian Ambassador to US,Harsh Vardhan Shringla to ANI: Two leaders addressing the ‘Howdy Modi’ event is historic&unprecedented. It reflects not only closeness&comfort levels in the relationship but also the personal chemistry&friendship between PM Modi and President Trump. https://t.co/csNHbNPz3L pic.twitter.com/uhyTyJfPoB
— ANI (@ANI) September 16, 2019
ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ 50,000 പേരാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദിപങ്കിടാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം ചരിത്രപരമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്ധന് ശ്രിന്‍ഗ്ല പ്രതികരിച്ചു.