Kerala

മരട് നഗരസഭയുടെ നോട്ടീസ് കാലാവധി ഇന്നവസാനിക്കും; ഒഴിയാന്‍ ഒരുക്കമല്ലെന്ന നിലപാടിലുറച്ച്‌ ഫ്ളാറ്റ് ഉടമകള്‍


കൊച്ചി: മരട് നഗരസഭയുടെ നോട്ടീസ് കാലാവധി ഇന്നവസാനിക്കാനിരിക്കേ, ഒഴിയാന്‍ ഒരുക്കമല്ലെന്ന നിലപാടിലുറച്ച് ഫ്‌ളാറ്റ് ഉടമകള്‍.

12 ഫ്‌ളാറ്റ് ഉടമകള്‍ ഇക്കാര്യം രേഖാമൂലം നഗരസഭയെ അറിയിച്ചു. പണം മുടക്കി വാങ്ങിയ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകില്ലെന്നും നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് ഉടമകളുടെ നിലപാട്.

നഗരസഭയില്‍നിന്നും വില്ലേജില്‍നിന്നുമുള്ള രേഖകളെല്ലാം കൈവശമുണ്ട്. ഒഴിഞ്ഞുപോയേപറ്റൂ എന്നാണെങ്കില്‍ സാവകാശവും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കണം. ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതു മൗലികാവകാശലംഘനമാണ്.

വിദേശത്തു കഴിയുന്ന ഫ്‌ളാറ്റ് ഉടമകളുമുണ്ട്. അവര്‍ക്കു നാട്ടിലെത്താനും സാധനങ്ങള്‍ നീക്കാനും സാവകാശം ലഭിച്ചിട്ടില്ല. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലെ 12 കുടുംബങ്ങളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കിയത്. മറ്റു ഫ്‌ളാറ്റുകളിലുള്ളവര്‍ നഗരസഭയുടെ നോട്ടീസിനു മറുപടി നല്‍കിയിട്ടില്ല. നഗരസഭയുടെ നോട്ടീസ് ചട്ടലംഘനമാണെന്നാരോപിച്ച് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണു ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top