Latest News

റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ ചായയും ലഘുഭക്ഷണവും മണ്‍പാത്രങ്ങളില്‍

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാന്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ ചായയും ലഘുഭക്ഷണവും മണ്‍പാത്രങ്ങളില്‍ നല്‍കും. 400 പ്രധാന റെയില്‍വേ സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കുക. ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചുട്ട കളിമണ്ണില്‍ തീര്‍ത്ത പാത്രങ്ങള്‍ തയ്യാറാക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലായിരിക്കും പദ്ധതി. പുതിയ പദ്ധതിക്ക് ഖാദി-വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top