സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി സ്കാനിയ ബസിന്റെ പാഴ്സല്‍ ഡോര്‍ തട്ടി യുവതി മരിച്ചു. കല്ലൂര്‍ നാഗരംചാല്‍ വാഴക്കണ്ടി പ്രവീണിന്റെ ഭാര്യ മിഥു (24) ആണ് മരിച്ചത്. ദേശീയ പാതയില്‍ കല്ലൂരില്‍ ആയിരുന്നു അപകടം.
റോഡിലൂടെ നടന്നുപോകവേ ബസിന്റെ പാഴ്സല്‍ വെക്കുന്ന ഭാഗത്തെ തുറന്നു കിടന്ന ഡോര്‍ ദേഹത്ത് തട്ടി തെറിച്ചു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ മിഥുവിനെ കോഴിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭര്‍ത്താവ് പ്രവീണ്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഒരപകടത്തെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയിലാണ്. ഒന്നര വയസുള്ള കുട്ടിയുണ്ട്.