ചന്ദ്രയാന്‍ 2വിന്റെ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന് പിന്നാലെ ഐഎസ്ആര്‍ഒയെ ആശ്വസിപ്പിച്ചും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ പരിശ്രമം വെറുതെയാവില്ല എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്തെ ജനങ്ങള്‍ക്കാകെ പ്രചോദനം നല്‍കുന്നവരാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
Congratulations to the team at #ISRO for their incredible work on the Chandrayaan 2 Moon Mission. Your passion & dedication is an inspiration to every Indian. Your work is not in vain. It has laid the foundation for many more path breaking & ambitious Indian space missions. 🇮🇳
— Rahul Gandhi (@RahulGandhi) September 6, 2019
നിങ്ങളുടെ അര്‍പ്പണമനോഭാവവും ഉത്സാഹവും രാജ്യത്തിനാകെ പ്രചോദനം നല്കുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിന് പിന്നിലെ അതുല്യമായ പ്രവര്‍ത്തനത്തിന് ഐഎസ്ആര്‍ഒ ടീമിനെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ ഭാവിയിലെ വന്‍ വിജയങ്ങള്‍ക്ക് അടിത്തറ പാകുകയാണ് നിങ്ങള്‍ – രാഹുല്‍ ഗാന്ധി പറഞ്ഞു.