ന്യൂയോര്‍ക്ക്: അമേരിക്കന്‍ റാപ്പ് താരം നിക്കി മിനാജ് സംഗീത ജീവിതത്തില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. കുടുംബ ജീവിതത്തിനായി കരിയറില്‍ നിന്നും വിരമിക്കുകയാണെന്നാണ് നിക്കി പറഞ്ഞത്. മരണം വരെ തന്നെ പിന്തുണക്കണമെന്ന് ആരാധകരോട് അവര്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായെന്ന് എനിക്കറിയാം എന്ന് വിമര്‍ശകര്‍ക്കായി നിക്കി കുറിച്ചു. ആണ് സുഹൃത്ത് കെന്നത്ത് പെറ്റിയുമായി താരം ഉടന്‍ വിവാഹിതയാകുമെന്നാണ് റിപ്പോര്‍ട്ട്.
36 കാരിയായ നിക്കി മിനാജ് 10 തവണ ഗ്രാമി പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ നിക്കിയുടെ പിങ്ക് ഫ്രൈഡേ എന്ന ആദ്യ ആല്‍ബം ലോകശ്രദ്ധ നേടി. 6 അമരിക്കന്‍ സംഗീത പുരസ്കാരം അടക്കം നിരവധി പുസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
#Nicki announces retirement from music soon @NICKIMINAJ
— Entertainment Mp3 (@EntMp3) September 6, 2019
You really gonna be missed girl pic.twitter.com/0oXyn2EwtU