കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ട്സിന് റോഡ് നിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കേണ്ടെന്ന് കെഎസ്ടിപി തീരുമാനിച്ചു. കരിമ്പട്ടികയില്‍ പെടാത്ത കമ്പനിയെ ഒഴിവാക്കില്ലെന്ന നിലപാട് കെഎസ്ടിപി സ്റ്റിയറിംഗ് കമ്മിറ്റി തിരുത്തി. വിവാദത്തില്‍പെട്ട കമ്പനി വേണ്ടെന്ന പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്താണ് കെഎസ്ടിപിയുടെ തീരുമാനം.
കെഎസ്ടിപിയുടെ പുനലൂര്‍ – കോന്നി റോഡ് നിര്‍മ്മാണത്തിനുള്ള കരാര്‍ നടപടികളാണ് കെഎസ്ടിപി സ്റ്റിയറിംഗ് കമ്മിറ്റി പരിശോധിച്ചത്. ആര്‍ഡിഎസ് പ്രോജക്ടാണ് ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്തിരുന്നത്. 22 കി മീ ദൈര്‍ഘ്യമുള്ള കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിനായി 221 കോടിക്കാണ് കമ്പനി കരാറെടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
കരാര്‍ അംഗീകരിക്കുന്നതിനുള്ള കെഎസ്ടിപിയുടെ സ്റ്റിയറിംഗ് കമ്മിറ്റിക്കു മുന്നോടിയായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് എതിര്‍പ്പ് അറിയിച്ചിരുന്നു. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ ക്രമക്കേടില്‍ കമ്പനിയുടെ എം ഡി സുമിത് ഗോയലിനെ അടക്കം നാല് പേരെ കഴിഞ്ഞ ദിവസം വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.