Latest News

മെഹബൂബ മുഫ്തിയെ കാണാന്‍ സുപ്രീംകോടതി മകള്‍ക്ക് അനുമതി നല്‍കി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ ഇല്‍തിജയ്ക്ക് സുപ്രീംകോടതി അനുമതി നല്‍കി. അനുമതി തേടി മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ശ്രീനഗറിലെത്തി അമ്മയെ കാണണമെന്നായിരുന്നു ഹര്‍ജിയില്‍ ഇല്‍തിജ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി അമ്മയെ കണ്ടിട്ടില്ലെന്നും അമ്മയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശങ്കയുണ്ടെന്നും ഇല്‍തിജ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മെഹ്ബൂബ മുഫ്തിയെ കാണാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി സന്ദര്‍ശനം സ്വകാര്യമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇല്‍തിജയ്ക്ക് വിലക്കില്ല എന്നും അധികൃതരുടെ മുന്‍കൂര്‍ അനുമതിയോടെ എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top