Latest News

41.9 കോടി ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു

ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്ന 41.9 കോടി പേരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുമായി ലിങ്ക് ചെയ്തിട്ടുള്ളവരുടെ ഫോണ്‍ നമ്പറുകള്‍ ഓണ്‍ലൈന്‍ ഡേറ്റാബേസില്‍ നിന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ ഉപയോക്താക്കളുടെ 13.3 കോടി റെക്കോര്‍ഡുകളും യുകെ ഉപയോക്താക്കളുടെ 1.8 കോടി റെക്കോര്‍ഡുകളും വിയറ്റ്‌നാമിലെ 5 കോടി ഉപയോക്താക്കളുടെ റെക്കോര്‍ഡുകളും ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ടെക്ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹേഗ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ ജിഡിഐ ഫൗണ്ടേഷന്റെ സുരക്ഷാ ഗവേഷകനായ സന്യാം ജെയിന്‍ ആണ് ഡേറ്റാബേസ് കണ്ടെത്തിയത്. ഇദ്ദേഹം വെബ് ഹോസ്റ്റുമായി ബന്ധപ്പെട്ടതോടെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റാബേസ് ഓഫ്‌ലൈനില്‍ പിന്‍വലിക്കുകയായിരുന്നു.

ചില റെക്കോര്‍ഡുകളില്‍ ഉപയോക്താവിന്റെ പേര്, ലിംഗഭേദം, രാജ്യം അനുസരിച്ച് സ്ഥാനം എന്നിവയുണ്ട്. എന്നാല്‍ ഡേറ്റാ സെറ്റ് പഴയതാണെന്നും ഇതെല്ലാം നീക്കം ചെയ്തതാണെന്നും മാറ്റങ്ങള്‍ വരുത്തുന്നതിനു മുന്‍പ് ലഭിച്ച വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് വക്താവ് പറഞ്ഞു.

പുതിയ ഡേറ്റാ ചോര്‍ത്തല്‍ ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ അവരുടെ ഫെയ്‌സ്ബുക്ക് ഐഡികളില്‍ നിന്ന് മാത്രം സ്വരൂപിച്ചതാണ്. ഇത് അവരെ പിന്തുടര്‍ന്നുള്ള സ്പാം കോളുകള്‍ക്കും ‘സിം സ്വാപ്പിങ്’ അല്ലെങ്കില്‍ ”സിം ജാക്കിംഗ്” നും ഇടയാക്കും. ഇതിനാല്‍ തന്നെ ചോര്‍ന്ന മൊബൈല്‍ നമ്പര്‍ ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.

ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്താന്‍ കാരണക്കാരനായ ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ തടവിലാക്കണമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ സെനറ്റര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു തിരിച്ചടി കൂടി നേരിട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top