സിനിമയില്ലാതെയാകുന്ന ഒരു കാലം, അല്ലെങ്കില്‍ അഭിനയം മതി എന്ന് തോന്നുന്ന ഒരു കാലം, അന്ന് നിങ്ങള്‍ എന്ത് ചെയ്യും? മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരോട് അടുത്തിടെ ഒരു അഭിമുഖത്തില്‍ ചോദിക്കപ്പെട്ട ചോദ്യമാണിത്. മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ‘അസുരന്’ എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് മഞ്ജു തന്റെ ഭാവി പദ്ധതികളെക്കുറിച്ചുള്ള ഈ ചോദ്യം നേരിട്ടത്.
‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. രാഷ്ട്രീയത്തില്‍ പ്രവേശനം ഒരിക്കലും ഉണ്ടാകില്ല എന്നാണ് തോന്നുന്നത്. പൊതുപ്രവര്‍ത്തനം രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടു ചെയ്യണം എന്നില്ലല്ലോ, അല്ലാതെ സ്വന്തമായും ചെയ്യാമല്ലോ. രാഷ്ട്രീയപ്രവര്‍ത്തനത്തിനു അതിന്റേതായ കഴിവ് വേണം, അറിവും യോഗ്യതയും വേണം. അതൊന്നും തന്നെ എനിക്കുണ്ട് എന്ന് തോന്നുന്നില്ല. മാത്രമല്ല, അതൊരു വലിയ ഉത്തരവാദിത്തമാണ് ധാരാളം സമയവും ഊര്‍ജ്ജവും വേണ്ട ഒന്ന്. തീര്‍ത്തും വ്യത്യസ്ഥമായ ഒരു കാര്യമാണത്. മറ്റെന്തിനെക്കാളും ഞാന്‍ സ്നേഹിക്കുന്നത് സിനിമയെയാണ് എന്ന് തോന്നുന്നു. സിനിമയാണ് എന്റെ സംവേദന മാധ്യമം, അതാണ് എനിക്ക് സന്തോഷവും തൃപ്തിയും നല്‍കുന്നതും.”, മഞ്ജു വാര്യര്‍ വിശദമാക്കി.