ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പരസ്യമായി അനുയായിയുടെ മുഖത്തടിച്ചു. മൈസൂരു വിമാനത്താവളത്തിന് പുറത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ടശേഷം മടങ്ങിപ്പോകുമ്പോഴാണ് സംഭവം. കോണ്‍ഗ്രസ് നേതാവ് ഡി ശിവകുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.
മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച് തിരിഞ്ഞു നടക്കുമ്പോല്‍ വെള്ള വസ്ത്രം ധരിച്ച ആള് എന്തോ പറയുകയും സിദ്ധരാമയ്യ ദേഷ്യപ്പെട്ട് അയാളുടെ മുഖത്തടിക്കുകയുമായിരുന്നു. ഇതിന് ശേഷം അദ്ദേഹത്തെ കൈകൊണ്ട് പിടിച്ച് തള്ളുന്നതും വീഡിയോയില്‍ കാണാം.
#WATCH: Congress leader and Karnataka’s former Chief Minister Siddaramaiah slaps his aide outside Mysuru Airport. pic.twitter.com/hhC0t5vm8Q
— ANI (@ANI) September 4, 2019