ലൈക്കുകളുടെ എണ്ണം മറയ്ക്കാൻ ഫെയ്സ് ബുക്ക് ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്. ഡാറ്റ മൈനിങ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് ഇത്തരത്തിൽ ഒരു സൂചന പുറത്തു വിട്ടത്. അദ്ദേഹം ട്വിറ്റ് ചെയ്തിരിക്കുന്നതിൽ നിന്നും ലൈക്കുകളുടെ എണ്ണം മറയ്ക്കാനാണ് ഫെയ്സ് ബുക്കിന്റെ നീക്കം.
നേരത്തെ ഫേസ്ബുക്കിന്റെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം പദ്ധതി ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നു. പുതിയ പരിഷ്കാര പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണുമെങ്കിലും അതിന്റെ നമ്പര്‍ കാണിക്കില്ല. അതില്‍ ക്ലിക്ക് ചെയ്താലും ആരോക്കെ ഏതോക്കെ റിയാക്ഷനാണ് നല്‍കിയത് എന്ന് കാണാമെങ്കിലും അതിന്റെ നമ്പര്‍ കാണാന്‍ സാധിക്കില്ല. ഫേസ്ബുക്കിലെയും മറ്റും ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ ഈ പരിഷ്കാരം എന്നാണ് റിപ്പോര്‍ട്ട്.