Idukki

വീടിനുള്ളിൽ കഞ്ചാവ് ചെടി;പ്രാദേശിക രാഷ്ട്രീയ നേതാവ് അറസ്റ്റിൽ

ഇടുക്കി: വീടിനുള്ളിൽ  കഞ്ചാവു നട്ടു വളർത്തിയതിന് ആർഎസ്പി നേതാവ് അറസ്റ്റിൽ. നെടുങ്കണ്ടം ടൗണിൽ താമസിക്കുന്ന ആർഎസ്പിയുടെ പ്രാദേശിക നേതാവ് നരിപ്പാറയിൽ ഈപ്പച്ചനാണ് (50) അറസ്റ്റിലായത്. നാല് ‌മാസംവളർച്ചയെത്തിയ  കഞ്ചാവ് ചെടിയും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തി. വിൽപനയ്ക്കായി അഞ്ച് പൊതികളിൽ കഞ്ചാവും സൂക്ഷിച്ചിരുന്നു. 
 
നെടുങ്കണ്ടം ടൗണിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായിരുന്നു രീതി. എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈപ്പച്ചൻ അറസ്റ്റിലായത്. ഉടുമ്പൻചോല റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ ടി.ജി. ടോമി, പ്രിവന്‍റീവ് ഓഫിസർമാരായ കെ.ആർ. ബാലൻ, കെ.എൻ.രാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top