നിര്‍മാതാക്കളുടെ ലൈംഗിക ആവശ്യങ്ങളോട് വഴങ്ങാത്തതുകൊണ്ട് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞെന്ന് ഹോളിവുഡ് താരം താന്‍ഡീ ന്യൂട്ടന്. ഹോളിവുഡ് നിര്‍മാതാക്കളോട് നോ പറഞ്ഞതുകൊണ്ട് കരിയറില്‍ ഒരുപാട് നഷ്ടങ്ങളുണ്ടായെന്നാണ് താരം പറഞ്ഞത്. എന്നാല്‍ തന്റെ തീരുമാനത്തില്‍ യാതൊരു നഷ്ടബോധവുമില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
അടുത്തിടെയാണ് ഇത് തന്റെ കരിയറിനെ ബാധിച്ചതെന്ന് തിരിച്ചറിഞ്ഞത്. നിരവധി പേരില്‍ നിന്ന് ഇത് എനിക്കറിയാം. കാരണം അവര്‍ക്ക് ആരും അവസരം കൊടുത്തില്ലെങ്കിലും അവര്‍ തളരില്ല. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നമ്മള് നിന്നുകൊടുക്കണം. എനിക്ക് അത് പറ്റില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ അവസരങ്ങള്‍ കുറഞ്ഞു എന്നാണ് നടി പറഞ്ഞത്.