തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിലെ വിചാരണ വേളയില്‍ സാക്ഷിയായ കന്യാസ്ത്രീ കൂറുമാറി. അഭയയ്ക്കൊ
പ്പം താമസിച്ചിരുന്ന ഒന്നാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്.
സംഭവ ദിവസം അടുക്കളയില്‍ സിസ്റ്റര്‍ അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടിരുന്നുവെന്ന് സിസ്റ്റര്‍ അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് വിസ്താരവേളയില്‍ അനുപമ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടി. ഇന്ന് മൂന്നു സാക്ഷികളെയായിരുന്നു വിസ്തരിക്കേണ്ടിയിരുന്നത്. മറ്റു രണ്ടു പേര് മരണപ്പെട്ടതിനാല്‍ അനുപമയുടെ വിസ്താരം മാത്രമാണ് നടക്കുന്നത്.