പരോപകാരമേ പുണ്യം എന്ന് കേട്ട് പഠിച്ചവർക്ക് താറാവ് കാട്ടി കൊടുക്കുന്ന പാഠമാണ് മേയ്ല അഗ്വയ്ല എന്ന സ്ത്രീ പങ്കു വയ്ക്കുന്ന വീഡിയോ.കുഴിയിലേയ്ക്ക് വീണ ഒരു കുട്ടിയുടെ ചെരുപ്പ് കൊത്തിയെടുത്ത് നല്‍കുകയാണ് ഈ താറാവ്.
വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടെയാണ് ആ മനോഹരദൃശ്യങ്ങള്‍ മേയ്ലയുടെ കണ്ണില്‍പ്പെട്ടത്. ഉടന്‍തന്നെ അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി പങ്കുവെയ്ക്കുകയായിരുന്നു.
വഴിയരികില്‍ കണ്ട ഒരു കുട്ടി താഴ്ചയിലേക്ക് വീണ തന്റെ ചെരിപ്പ് എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് സഹായിക്കാനായി താറാവ് എത്തിയത്. ചെരിപ്പ് കൊത്തിയെടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ടെങ്കിലും ഒടുവില്‍ തന്റെ കൊക്കിലുണ്ടായിരുന്ന ചെരിപ്പ് താറാവ് കുട്ടിക്ക് നല്‍കുന്നുണ്ട്. മൂന്നുതവണ കടിച്ചെടുത്ത ചെരിപ്പ് താഴെപോയിട്ടും മുകളിലേക്ക് കയറുന്നതിനിടെ തെന്നിവീണിട്ടും പിന്മാറാതെയാണ് ആ ദൗത്യം പൂര്‍ത്തീകരിച്ചത്.