ന്യൂജഴ്സി: ഷോപ്പിംഗ് മാളില്‍വെച്ച് സ്ട്രോളര്‍ മോഷ്ടിക്കവെ കൂടെ കൊണ്ടുവന്ന കുഞ്ഞിനെ എടുക്കാന്‍ മറന്നുപോയി യുവതികള്‍. കുഞ്ഞിനെ മറന്നുപോയെന്ന് മനസ്സിലായതോടെ ആറ് മിനിറ്റിന് ശേഷം മൂവരും തിരിച്ചെത്തി. അമേരിക്കയിലെ ന്യൂജഴ്സിയിലാണ് സംഭവം. മൂന്ന് യുവതികളാണ് മാളിലെത്തുന്നത്. രണ്ട് പേര് സെയില്‍സ് ഗേളിനോട് സംസാരിക്കുന്നതിനിടെ മൂന്നാമത്തെ യുവതി സ്ട്രോളര്‍ മോഷ്ടിച്ച് പുറത്തേക്ക് നടന്നു. പിന്നാലെ മറ്റ് രണ്ട് പേരും ഇവരോടൊപ്പം പുറത്തേക്ക് പോയി. കുഞ്ഞിന്റെ കാര്യം ഓര്‍മ്മ വന്നതോടെ പെട്ടെന്ന് തന്നെ ഇവര്‍ മാളിലെത്തുകയായിരുന്നു.
സ്ട്രോളര്‍ മോഷ്ടിച്ചതിലല്ല കുഞ്ഞിനെ മറന്നുവെച്ചതിലാണ് തനിക്ക് ആശങ്കയുണ്ടാക്കിയതെന്ന് ഷോപ് ഉടമ പറഞ്ഞു. മോഷ്ടിക്കാന്‍ പോകുമ്പോള്‍ കുഞ്ഞിനെ കൊണ്ടുപോകരുതെന്ന് ഉടമ യുവതികള്‍ക്ക് മുന്നറിയിപ്പ് നല്കി. ഇവര്‍ക്കെതിരെ കേസെടുത്തെന്ന് പോലീസ് അറിയിച്ചു.