ന്യൂഡല്‍ഹി: വീണ്ടും ജനപ്രിയ നടപടികളുമായി ഡല്‍ഹിയിലെ എ.എ.പി സര്‍ക്കാര്‍. ഡല്‍ഹിയില്‍ ഇനി മുതല്‍ 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ബില്‍ അടക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു. 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്സിഡി നല്‍കുമെന്നും കെജ്രിവാള് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി നല്കുന്ന സംസ്ഥാനം ഡല്ഹിയാവുകയാണെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് കെജ്രിവാള് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനം മാത്രമാണ് ഇതെന്ന് ബിജെപി പ്രതികരിച്ചു
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)