Breaking News

ഉന്നാവോ വാഹനാപകടം: അന്വേഷണം സിബി ഐക്ക് കൈമാറി

ഉന്നാവില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്കുണ്ടായ വാഹനാപകടം സിബി ഐക്ക് കൈമാറി. പെണ്‍കുട്ടി സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ട്രക്കിന്റെ നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ ചായമടിച്ചു മറച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് പെണ്‍കുട്ടിക്ക് കോടതി അനുവദിച്ച സുരക്ഷ പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടായിരുന്നില്ല. അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പെണ്‍കുട്ടിയുടെ അമ്മയും ബന്ധുവും അപകത്തില്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. റായ്ബറേലി ജില്ലാ ജയിലില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോകുമ്പോഴായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറില്‍ എതിര്‍ ദിശയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നു. ഉന്നാവോ എംഎല്‍എ കുല്‍ദ്ദീപ് സിംഗ് സെന്‍ഗറിനെതിരെയാണ് പരാതി. 2017 ജൂണ്‍ 4 നാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. ജോലി അന്വേഷിച്ച് എംഎല്‍എയുടെ വീട്ടിലെത്തിയപ്പോള്‍ മാനംഭംഗപ്പെടുത്തിയെന്നാണ് പരാതി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top