ബര്‍ലിന്‍∙ ജര്‍മനിയിലെ ഹാംബുര്‍ഗിനടുത്തുള്ള ടാറ്റന്‍ബര്‍ഗ് തടാകത്തില്‍ കുളിക്കുന്നതിനിടയില്‍ മലയാളി യുവാവ് മുങ്ങി മരിച്ചു. തൊടുപുഴ മാര്‍ക്കറ്റ് റോഡ് തട്ടയില്‍ ടി.ജെ. ഏബ്രഹാമിന്റെമകന് എബിന് ജോ എബ്രഹാം ആണു ദാരുണമായി മരിച്ചത്.
മ്യൂണിക്കില്‍ മാസ്റ്റര്‍ ബരുദ വിദ്യാർഥിയായിരുന്നു. കോളജില്‍ നിന്നും സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരത്തിനു പോയ എബിന് തടാകത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഴക്കുളം വിശ്വജ്യോതി കോളേജില്‍ നിന്നും ബിടെക് പഠനത്തിനു ശേഷം എബിന് ജര്‍മനിയിലെത്തിയിട്ട് രണ്ടര വര്‍ഷമായി.