ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കിടെ 6 മാസം പ്രായമായ കുഞ്ഞ് മരിച്ചു. വ്യാഴാഴ്ച രാവിലെ ബിഹാറിലെ പട്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോയ സ്പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം.
ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിനെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുവരികയായിരുന്നു. കുഞ്ഞിനൊപ്പം കുടുംബവുമുണ്ടായിരുന്നുവെന്ന് ഡി.സി.പി പറഞ്ഞു. ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
അതിനിടെ തോക്കുമായി വിമാന യാത്രയ്ക്കെത്തിയ ആളെ പട്ന വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് പിടികൂടി. ലഞ്ച് ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പിസ്റ്റള്‍.