ന്യൂഡല്‍ഹി:രാജ്യത്ത് ചൂണ്ടിക്കാണിക്കപ്പെടുന്ന ആള്‍ക്കൂട്ട മര്‍ദ്ദന കേസുകളില്‍ പലതും വ്യാജമാണെന്ന അവകാശ വാദവുമായി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. തുടരെയുണ്ടാക്കുന്ന ആള്‍ക്കൂട്ട മര്‍ദ്ദനങ്ങളെക്കുറിച്ച് അഭിപ്രായമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനോടായിരുന്നു കേന്ദ്ര മന്ത്രിയുടെ മറുപടി.
കഴിഞ്ഞ ദിവസം ബിഹാറില്‍ രണ്ട് ദലിത് യുവാക്കളെയും ഒരു മുസ്ലിം യുവാവിനെയും ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആള്‍ക്കൂട്ട ആക്രണമെന്ന വാദം നിഷേധിച്ചു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.