ദുബായ്: പൊടിപിടിച്ച കാറുകള്‍ വൃത്തിയാക്കാതെ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കാറുകള്‍ കഴുകാതെ ദീര്‍ഘനാള്‍ വഴിയോരങ്ങളില്‍ കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റി കര്‍ശന നടപടിക്കൊരുങ്ങുന്നത്. വാഹനങ്ങള്‍ വൃത്തിയാക്കാത്തവര്‍ അതിന്റെ പേരില്‍ 500 ദിര്‍ഹം (ഏകദേശം പതിനായിരത്തോളം ഇന്ത്യന്‍ രൂപ) പിഴ നല്‍കേണ്ടിവരും.
ദുബായില്‍ ഇനി മുതല്‍ കാറുകള്‍ പൊടിപിടിച്ച് കിടന്നാല്‍ 10,000 രൂപ പിഴ
By
July 12, 2019 4:03 pm