കാട്ടാക്കട: വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം കടന്നു. തന്നെ ഉടന്‍ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് ഫോണില്‍ രാത്രി കാമുകനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കാമുകനെത്തിയതും ഇരുവരും കടന്നതുമെന്നു പൊലീസ് പറയുന്നു. ഒടുവില്‍ വിവാഹത്തിനൊരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളിലെത്തിച്ചു.
കട്ടയ്ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം 10.30ന് കട്ടയ്ക്കോടുള്ള പാരിഷ് ഹാളില്‍ നടക്കേണ്ടതായിരുന്നു. വധുവിനെ കാണാനില്ലന്ന വിവരം രാവിലെ 8 മണിയോടെ വരന്റെ വീട്ടുകാരെയം അറിയിച്ചു .പിന്നാലെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ഇതിനിടെ വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന പരാതിയുമായി കാട്ടാക്കട പൊലീസിനെ സമീപിച്ചു. സ്റ്റേഷനില്‍ ഇരുകൂട്ടരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തി പിരിയുകയായിരുന്നു.