കര്‍ണാല്‍: ഹരിയാനയില്‍ ഡോക്ടറെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിവച്ചു കൊന്നു. ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ രാജീവ് ഗുപ്തയാണ് (56) കൊല്ലപ്പെട്ടത്. ചൗറ ബസാറിലേക്ക് പോകുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം ഗുപ്തയുടെ കാറിനു മുന്നിലെത്തി വെടിവയ്ക്കുകയായിരുന്നു. മൂന്നു തവണ വെടിയുതിര്‍ത്തു. രണ്ട് വെടിയുണ്ടകള്‍ ഗുപ്തയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
പരിക്കേറ്റ രാജീവ് ഗുപ്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരണപ്പെട്ടു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.