ഒസാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
കിത്നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് സ്കോട്ട് മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെല്‍ഫിക്ക് പോസ് ചെയ്തിരിക്കുന്നത്.
Kithana acha he Modi! #G20OsakaSummit pic.twitter.com/BC6DyuX4lf
— Scott Morrison (@ScottMorrisonMP) June 28, 2019