ഖാസിയാബാദ്: വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. എട്ടോളം പേരടങ്ങുന്ന സംഘം വടികളും മാരകായുധങ്ങളുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സുരക്ഷാജീവനക്കാരെ ആക്രമിച്ചു.
പ്രൊവ്യൂ ലബോണി ഫ്ളാറ്റ് സമുച്ചയത്തിലെ താമസക്കാരനെ കാണാനെത്തിയ ഓംവീര്‍ സിങും അയാളുടെ കൂടെയെത്തിയവരും ചേര്‍ന്നാണ് ഫ്ളാറ്റിന്റെ സുരക്ഷാജീവനക്കാരെ ആക്രമിച്ചത്. ഓംവീര്‍ എത്തിയ എസ് യു വി ഹൗസിങ് സൊസൈറ്റിക്കുള്ളില്‍ പാര്‍ക്ക് ചെയ്യാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ അനുവാദം നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം ഇയാള്‍ തര്‍ക്കിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി മടങ്ങുകയും ചെയ്തു.
രാത്രി 9.25 ഓടെ എട്ടോളം പേരടങ്ങുന്ന സംഘമെത്തി സുരക്ഷാജീവനക്കാരെ ആക്രമിക്കുകയായിരുന്നു.