ന്യൂഡല്‍ഹി: ലോക്സഭയില്‍ മുത്തലാഖ് നിരോധന ബില്‍ വീണ്ടും അവതരിപ്പിച്ചു. മുസ്ലീം സ്ത്രീകളെ ശാക്തീകരിക്കാനും അവരുടെ സംരക്ഷണത്തിനുമായാണ് നിയമം കൊണ്ടുവരുന്നതെന്ന് ബില്‍ അവതരിപ്പിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നരേന്ദ്ര മോദി സര്‍ക്കാറിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മുത്തലാഖ് ബില്‍ കഴിഞ്ഞ ഡിസംബറില്‍ ലോക്സഭ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ബില്ല് പാസാക്കാനാവാതിരിക്കുകയായിരുന്നു.