തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശന് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
സംസ്കാരം വെള്ളിയാഴ്ച നടക്കും. മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്. മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷന്‍ എന്നീ കവിതാസമാഹരങ്ങള്‍ രചിച്ചു. 2017ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയിരുന്നു.