സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര പരിഗണനയിലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന നിയമസഭ ലക്ഷ്യം വെച്ചാണ് സൗജന്യ, ക്ഷേമ പദ്ധതിയുമായി കെജ്രിവാള് മുന്നോട്ട് പോകുന്നത്. സ്ത്രീകളുടെ സൗജന്യ യാത്രയെ സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് പദ്ധതിയെന്ന് കെജ്രിവാള് പറഞ്ഞു.
സ്ത്രീകള്‍ക്ക് ബസിലും മെട്രോയിലും സൗജന്യ യാത്ര നല്കാന് ഡല്‍ഹി സര്‍ക്കാര്‍
By
June 3, 2019 9:56 am