മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രമൊരുക്കുമെന്ന സൂചന നല്കി സംവിധായകന് ആഷിഖ് അബു. തന്റെ പുതിയ ചിത്രമായ വൈറസ് പ്രദര്‍ശനത്തിന് ഒരുങ്ങവേയാണ് മോഹന്‍ലാലിനെ വെച്ച് ചിത്രമൊരുക്കാന്‍ ആലോചനകള്‍ നടക്കുന്നുവെന്ന് ആഷിഖ് അബു വെളിപ്പെടുത്തിയത്. മോഹന്‍ലാലുമായി താന്‍ ശത്രുതയില്‍ ആണെന്നത് തെറ്റായ പ്രചരണമാണെന്നും ആഷിഖ് അബു പറഞ്ഞു.
‘ഞങ്ങള്‍ രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും വളരെ ബഹുമാനവും സ്നേഹവും കാത്തു സൂക്ഷിക്കുന്ന ആള്‍ക്കാരാണ്. പുറത്ത് ആരാധകര്‍ എന്ന് അവകാശപ്പെടുന്ന കുറേ ആളുകള്‍ പറഞ്ഞ് ഉണ്ടാക്കുന്ന കാര്യമാണ് ശത്രുതയിലാണെന്നൊക്കെ. അതിന് നമ്മള് മറുപടി കൊടുക്കേണ്ട കാര്യമൊന്നുമില്ല. ഒരു മോഹന്‍ലാല്‍ ചിത്രത്തിനായി പലതരത്തിലുള്ള ആലോചനകള്‍ നടക്കുന്നുണ്ട്. വലിയ ഒരു ചലഞ്ച് ആയിട്ടുള്ളൊരു ജോലി ആണത്. അധികം വൈകാതെ തന്നെ അത് സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു.’ ആഷിഖ് അബു പറഞ്ഞു.