Latest News

ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ യുവതിക്ക് കീമോ തെറാപ്പി; പരാതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കാതെ സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ യുവതിക്കു കീമോതെറാപ്പി നല്‍കി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനു നിര്‍ദേശം നല്‍കി.

ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് കീമോതെറാപ്പി നല്‍കിയത്. സ്വകാര്യ ലാബിലെ പരിശോധനാ ഫലത്തില്‍ ഇവര്‍ക്കു
ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ചികില്‍സ തുടങ്ങി. ഒരു പ്രാവശ്യം കീമോതെറാപ്പി ചെയ്തപ്പോള്‍ യുവതിയുടെ മുടിയെല്ലാം നഷ്ടപ്പെട്ടു. യാഥാര്‍ത്ഥ്യം മനസ്സിലായതോടെ സ്വകാര്യലാബില്‍ നല്‍കിയ സാംപിള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ചും പരിശോധന നടത്തി.

ക്യാന്‍സര്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തു. അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് രജനി ആരോഗ്യമന്ത്രിക്കു പരാതി നല്‍കി. റിപ്പോര്‍ട്ട് കിട്ടിയാലുടനെ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മന്ത്രി അറിയിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top