പൂഞ്ച്: ജമ്മു കശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞെന്ന് ഡിജിപി ദില്‍ബാഗ് സിംഗ്. 275 തീവ്രവാദികളാണ് താഴ്വരയില് ഉള്ളതെന്നും ഇതില്‍ 75 പേര് വിദേശികളാണെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 40 പ്രദേശ വാസികളാണ് തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നത്. ജമ്മുവിലെ പൂഞ്ച് ജില്ല സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഡിജിപിയുടെ പരാമര്‍ശം.
ജമ്മുകശ്മീരില്‍ തീവ്രവാദ സംഘടനകളില്‍ ചേരുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞു- ഡിജിപി
By
May 29, 2019 12:26 pm