തൃശൂര്‍: ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗം നുഴഞ്ഞു കയറുമെന്ന സാഹചര്യത്തില്‍ ജില്ലയിലെ കടലോരത്ത് പോലീസ് ജാഗ്രത പുലര്‍ത്തുന്നു. പതിനഞ്ചോളം ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട് വെള്ള നിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിട്ടുള്ളതായാണ് സൂചന.
ഇതേ തുടര്‍ന്ന് കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തി. ചാവക്കാട് വരെയുള്ള വാര്‍ഡ് കടലോര ജാഗ്രതാ സമിതിക്കാര്ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തീരദേശ പോലീസ് എല്ലാ സംവിധാനങ്ങളുമൊരുക്കി കടലോരത്ത് ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യത: തൃശ്ശൂര്‍ കടലോരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം
By
May 25, 2019 10:03 am