Breaking News

വെള്ളം വറ്റി; ചീ​ങ്ക​ണ്ണി ച​ത്തു; വനംവകുപ്പ് അന്വേഷണം തുടങ്ങി

കാ​ട്ടാ​ക്ക​ട: കുളത്തിലെ വെള്ളം വറ്റിയതിനെത്തുടര്‍ന്ന്
നെ​യ്യാ​ര്‍ ചീ​ങ്ക​ണ്ണി പാ​ര്‍​ക്കി​ലെ ചീ​ങ്ക​ണ്ണി ച​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് 47 വ​യ​സു​ള്ള ചീ​ങ്ക​ണ്ണിയെ ച​ത്ത​ നിലയില്‍ കണ്ടെത്തിയത്. കുറെ ദിവസങ്ങളായി ഷീണിതനായിരുന്ന ചീങ്കണ്ണി. ചു​ണ്ടി​ല്‍ മു​റി​വുകള്‍ കണ്ടതായും പറയുന്നു.

പാ​ര്‍​ക്കി​ലെ മോട്ടോർ​ കു​റെ ദി​വ​സ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ല. ഇതേ തുടര്‍ന്ന് വെ​ള്ളം കു​ള​ത്തി​ല്‍ എ​ത്തി​ക്കാന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ വ​ര​ണ്ടു കി​ട​ക്കു​ന്ന കു​ള​ങ്ങ​ളി​ല്‍ നി​ന്നും ചീ​ങ്ക​ണ്ണി​ക​ള്‍ ക​ര​യി​ല്‍ കി​ട​ക്കാ​ന്‍ തു​ട​ങ്ങി. വ​നം വ​കു​പ്പി​ന്‍റെ ക​ടു​ത്ത ഉ​ദാ​സീ​ന​ത​യാ​ണ് ഇ​തി​നു പി​റ​കി​ലെ​ന്ന് പ​ര​ക്കെ ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. ച​ത്ത ചീ​ങ്ക​ണ്ണി​യെ പാ​ലോ​ട്ടു​ള്ള ചീ​ഫ് വെ​റ്റി​റി​ന​റി ഡീ​സീ​സ് സെ​ന്‍റ​റി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top