Kerala

ഉത്സവത്തിന് ആനയ്ക്ക് പകരം കുതിരയെ എഴുന്നള്ളിയ്ക്കാനൊരുങ്ങി ക്ഷേത്രഭാരവാഹികള്‍

കൊല്ലം: ഉത്സവത്തിന് ആനയെ എഴുന്നെള്ളിക്കുന്ന ചെലവ് താങ്ങാനാവാതെ വന്നതോടെ പരിഹാരമായി കുതിരയെ എഴുന്നെള്ളിക്കാനൊരുങ്ങി കൊല്ലത്തെയും തിരുവനന്തപുരത്തെയും ക്ഷേത്രഭാരവാഹികള്‍.25000 രൂപ മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ് ഉത്സവത്തിന് ഒരു ആനയെ ഉപയോഗിക്കുന്നതിനുള്ള വാടക. വന്‍തുക താങ്ങാനാവാതെ വന്നതോടെയാണ് ചില ക്ഷേത്രഭാരവാഹികളുടെ മനസ്സില്‍ കുതിര എന്ന ഉപായം ഓടിയെത്തിയത്.

ഉത്സവത്തിന് എഴുന്നെള്ളിക്കാനുള്ള ചെലവ് ലാഭിക്കാനായി കൂടുതല്‍ സുരക്ഷിതമായ കുതിരകളെയാണ് ഇപ്പോള്‍ തെക്കന്‍ ജില്ലകളിലെ ചില ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലും ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് കുതിരകളെ ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top