കൊച്ചി: മലയാളത്തിന്റെ നിത്യഹരിത നായിക ഷീല വീണ്ടും സംവിധാന രംഗത്തേക്ക്.കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീല തന്നെയാണ് നിര്‍വ്വഹിക്കുന്നത്.അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.1962ല്‍ ഭാഗ്യജാതകം എന്ന ചിത്രമാണ് ഷീല ആദ്യമായി സംവിധാനം ചെയ്തത്,പിന്നീട് യക്ഷഗാനവും ശിഖരങ്ങളും സംവിധാനം ചെയ്തു.കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഷീല.
2017ല്‍ പുറത്തിറങ്ങിയ ബഷീറിന്റെ പ്രേമലേഖനത്തിലായിരുന്നു ഷീല ഒടുവില്‍ അഭിനയിച്ചത്.ഐ ഫോര്‍ ആപ്പിളാണ് പുതിയ ചിത്രം.